KeralaLatest NewsIndia

എ.ഐ.എസ്‌.എഫ്‌. മാര്‍ച്ചില്‍ സംഘര്‍ഷം: രണ്ടുപേര്‍ക്കു ഗുരുതര പരിക്ക്

അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ അതുലിനും സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ആര്‍.എസ്‌ രാഹുല്‍രാജിനും പരുക്കേറ്റു.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ സെക്രട്ടറിയേറ്റിലേക്ക്‌ നടത്തിയ എ.ഐ.എസ്‌.എഫ്‌ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. ഏജീസ്‌ ഓഫീസ്‌ ജങ്‌ഷനില്‍വച്ച്‌ പോലീസ്‌ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എ.ഐ.എസ്‌.എഫ്‌ അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ അതുലിനും സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ആര്‍.എസ്‌ രാഹുല്‍രാജിനും പരുക്കേറ്റു.

ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ എ.ഐ.എസ്‌.എഫ്‌. യൂണിറ്റ്‌ ആരംഭിക്കുമെന്ന്‌ നേതാക്കള്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ ഇടിമുറികള്‍ ഇടിച്ചുനിരത്തുക, എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ്‌ എ.ഐ.എസ്‌.എഫ്‌ മാര്‍ച്ച്‌ നടത്തിയത്‌.

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം അംഗീകരിക്കാനാകില്ല. എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് കാണാം രാജേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button