KeralaLatest News

ക്യാമ്പസിൽ നിന്ന് പൊലീസ് പുറത്തുപോകണമെന്ന് എസ്എഫ്ഐ; നിലപാടിനെ പിന്തുണച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് ക്യാംപസിൽ നിന്നും പൊലീസ് പുറത്തുപോകണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. അതേസമയം എസ്എഫ്ഐ യുടെ നിലപാടിനെ പിന്തുണച്ച് കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.

ഇന്ന് പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ക്യാംപസിൽ വച്ച് വാക്കേറ്റമുണ്ടായി. അക്രമത്തെ തുടർന്ന് ഒരാഴ്ച അടച്ചിട്ട ക്യാമ്പസ് തിങ്കളാഴ്ച തുറന്നതിന് ശേഷവും പൊലീസ് കാവലും പിക്കറ്റിംഗും തുടരുകയാണ്.

യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന അക്രമത്തിന്‍റെയും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം കോളേജ് പ്രിൻസിപ്പൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഇന്ന് ക്യാംപസിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരോടും എസ്എഫ്ഐ നേതാക്കൾ കയർക്കുകയുണ്ടായി. അതേസമയം, ഉത്തരക്കടലാസ് കടത്തിയ കേസിൽ അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിനെ തെളിവെടുപ്പിനായി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button