ThiruvananthapuramThrissurKeralaNattuvarthaLatest NewsNews

കാർഷിക സർവ്വകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: റാഗിംഗ് നടക്കുന്നുവെന്ന് എസ് എഫ് ഐ

തൃശ്ശൂർ: മണ്ണുത്തി കാർഷിക സർവ്വകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിംഗിൽ മനം നൊന്താണ് മഹേഷ്‌ ആത്മഹത്യ ചെയ്തതെന്നാണ് സഹപാഠികൾ പറയുന്നത്.

Also Read:മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ,വകുപ്പ്മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം: ചെന്നിത്തല

ശനിയാഴ്ച രാത്രിയിലാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ ഹോര്‍ട്ടികള്‍ച്ചറല്‍ വിദ്യാര്‍ഥിയാണ് മരണപ്പെട്ട മഹേഷ്‌. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് എത്തി. ആത്മഹത്യയുടെ കാരണമെന്തെന്ന് മാതാപിതാക്കള്‍ക്കും ധാരണയില്ല. വീട്ടില്‍ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നാണ് മാതാപിതാക്കൾ നൽകുന്ന വിവരം.

അതേസമയം, മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ ഹോസ്റ്റലില്‍ നിരന്തരം റാഗിങ് നടക്കുന്നുണ്ടുവെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നുണ്ട്. നേരത്തെയും റാഗിങ് നടക്കുന്നുവെന്ന് പരാതികളുയര്‍ന്നിരുന്നുവെന്ന് എസ് എഫ് ഐ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button