NewsInternational

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നേപ്പാളില്‍ 50 മരണം

 

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും നേപ്പാളില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കാഠ്മണ്ഡുവില്‍ ഉള്‍പ്പെടെ 24 പേരെ കാണാതാവുകയും ഇരുപതിലഘികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നേപ്പാള്‍ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലകള്‍ നിറഞ്ഞ രാജ്യത്ത് മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.

നേപ്പാളിന് പുറമെ ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെതുടര്‍ന്നുണ്ടായ കെടുതികള്‍ തുടരുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് മഴക്കെടുതിയില്‍ വലയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ ആറ് ജില്ലകളിലും കനത്തമഴ രേഖപ്പെടത്തിയപ്പോള്‍ അസമിലും പ്രളയം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ 25 ജില്ലകളിലായി ഏകദേശം 14 ലക്ഷത്തോളം ജനങ്ങളണ് ദുരിതബാധിതരായി തുടരുന്നത്. ബര്‍പെത, ധെമാജി, മോറിഗാവ് എന്നി ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം. പേമാരിയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയക്കെടുതി വര്‍ധിപ്പിച്ചത്. വെള്ളപ്പൊക്കവും കാരണം അസമില്‍ 7 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്യോഗിക വിവരം. അതേസമയം, സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബിഹാറില്‍ ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിക്കുകയാണ് അധികൃതര്‍. ലോകത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ കാസിരംഗ ദേശീയ പാര്‍ക്കിന്റെ 70 ശതമാനവും പ്രളയത്തില്‍ മുങ്ങി. 20 ലക്ഷം പേരെ ബാധിച്ച പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button