Latest NewsInternational

പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം ; 24 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം. 24 പേരെ കാണാതായി 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഏറെയും ദുരന്തം സംഭവിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ആറ് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബി​ഹാറിൽ ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാർപ്പിക്കുകയാണ് അധികൃതർ. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു.

അതേസമയം, അസ്സമിലെ പ്രളയരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.പ്രളയത്തിൽ ഇതുവരെ ഏഴ് പേരാണ് മരിച്ചത്. ലോകത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ കാസിരംഗ ദേശീയ പാർക്കിന്റെ 70 ശതമാനവും പ്രളയത്തിൽ മുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button