KeralaLatest News

പിണറായിയുടെ ‘ഡാഷ്’ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ്’ പ്രയോഗത്തിന് മറുപടിയുമായി കെ സുധാകരന്‍. കോണ്‍ഗ്രസുകാരെ ഡാഷ് എന്ന് വിളിച്ച പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരന്‍ ആരോപിച്ചു.

ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഡാഷ്’ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണെന്നും അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നതെന്നും എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ലെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ”പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി”, എന്ന് പിണറായി വിജയന്‍ പറഞ്ഞതിനാണ് കെ സുധാകരന്റെ മറുപടി. തിരുവനന്തപുരത്ത് നടന്ന പിഎസ്‌സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിണറായിയുടെ ഡാഷ് പ്രയോഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button