Latest NewsIndia

എഐഎസ്എഫിന് പോലും മത്സരിക്കാൻ പറ്റാത്ത സാഹചര്യം : യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷത്തെക്കുറിച്ച് കാനം

കോട്ടയം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഘർഷത്തെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രവർത്തകർക്കു പോലും നാമനിർദേശ പത്രിക നൽകാൻ പറ്റാത്ത സാഹചര്യം ഉണ്ടെന്നു കാനം പറഞ്ഞു.

ഒരു ക്യാംപസിൽ ഒരു വിദ്യാർഥി സംഘടന എന്ന നിലപാടിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്എഫ്ഐയുടെ പേരു പറയാതെ അദ്ദേഹം കുറ്റപ്പെടുത്തി. കലാലയങ്ങളിൽ ജനാധിപത്യം വേണമെന്നും എല്ലാ വിദ്യാർഥി സംഘടനകൾക്കും ക്യാംപസിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും കാനം പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close