KeralaLatest NewsNews

കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാളിനെതിരായ നടപടി: എസ്എഫ്‌ഐക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി

കൊച്ചി: കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ മുന്‍ പ്രിന്‍സിപ്പാളിനെതിരായ നടപടിയില്‍ എസ്എഫ്‌ഐക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി. എസ്എഫ്‌ഐക്കാരനായ വിദ്യാര്‍ത്ഥിയെ അപമാനച്ചെന്ന പരാതിയില്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കി . കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. എം രമയ്‌ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയെന്നടക്കമുള്ള ആരോപണങ്ങളുയര്‍ന്ന സംഭവത്തിലാണ് ഹൈക്കോടതി വിധി.

Read Also: മോദി സർക്കാരിൻ്റെ കീഴിൽ ചൈനയ്ക്ക് ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ കഴിഞ്ഞില്ല: അമിത് ഷാ

രമയ്ക്ക് എതിരായ അന്വേഷണം ഏകപക്ഷീയമെന്നും കോടതി പറഞ്ഞു. അധ്യാപികയെ തടഞ്ഞുവച്ചതടക്കമുള്ള പരാതികളില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. നടപടികളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും കോടതി വിലയിരുത്തി.

 

എസ്എഫ്‌ഐയ്ക്ക് എതിരെ ലഹരി ആരോപണവും, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും ആരോപിച്ച പ്രിന്‍സിപ്പാളിനെതിരെ സര്‍ക്കാര്‍ കൈകൊണ്ട എല്ലാ നടപടികളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button