Latest NewsKerala

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം : മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. യൂണിവേഴ്സിറ്റി കോളേജ് എസ്.എഫ്.ഐ യുണിറ്റ് കമ്മിറ്റി അംഗങ്ങളായ ആദിൽ,അദ്വൈത്,ആരോമൽ എന്നിവരാണ് പിടിയിലായത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം  ഇജാബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ ഒന്ന്,രണ്ട് പ്രതികളും എസ്എഫ്ഐ കോളേജ് യൂണിറ്റ് പ്രസിഡന്‍റും, സെക്രട്ടറിയുമായ ശിവരഞ്ജിത്ത്, നസീമും ഇപ്പോഴും ഒളിവിലാണ്. ഇപ്പോള്‍ പിടിയിലായ ആരോമലും രണ്ടാം പ്രതി നസീമും കഴിഞ്ഞ വര്‍ഷം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പോലീസുകാരെ മര്‍ദ്ദിച്ച കേസിലെയും പ്രതികളാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close