KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: അഖിലിന്റെ മൊഴി എടുക്കാനായില്ല

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച അഖിലിന്റെ മൊഴി എടുക്കാനായില്ല. കുത്തേറ്റ അഖിലിന്റെ മൊഴി എടുക്കാന്‍ ഡോക്ടര്‍മാരുടെ അനുമതിയില്ല. മൊഴി എടുക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് സംഘം മെഡിക്കല്‍ കോളേജില്‍ നിന്നും മടങ്ങി.

അഖിലിനെ കുത്തിയ സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഒരു പ്രതിയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകന്‍ നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കണ്ടാലറിയാവുന്ന അക്രമികളിലല്‍ ഒരാളാണ് ഇജാബെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസിലെ മുഖ്യ പ്രതികളെ കുറിച്ച് ഇതുവരെ സൂചന ഒന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button