CricketLatest News

ലോകകപ്പ് ഫൈനൽ; സച്ചിന്റെ ആ റെക്കോഡ് തകർക്കാൻ കഴിയാതെ താരങ്ങൾ

ലണ്ടന്‍: ലോകകപ്പ് ഫൈനലിലും തകരാതെ സച്ചിൻ തെൻഡുൽക്കറിന്റെ ഒരു റെക്കോഡ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോർഡ് ആണ് ആർക്കും തകർക്കാൻ കഴിയാതെ പോയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണുമായിരുന്നു റെക്കോഡ് നേടാന്‍ സാദ്ധ്യതയുണ്ടായിരുന്നവര്‍. 2003ലെ ലോകകപ്പിലാണ് 673 റൺസിന്റെ റെക്കോർഡ് സച്ചിൻ നേടിയത്. സച്ചിന്റെ റെക്കോഡ് മറികടക്കാനുള്ള സാധ്യത 648 റണ്‍സടിച്ച രോഹിത് ശര്‍മ്മയ്ക്കും 647 റണ്‍സടിച്ച ഡേവിഡ് വാര്‍ണർക്കുമായിരുന്നു. എന്നാൽ ഇന്ത്യയും ഓസ്‌ട്രേലിയയും ലോകകപ്പിൽ നിന്ന് പുറത്തായതോടെ ഈ സാധ്യത ഒഴിവായി.

ഫൈനലില്‍ ജോ റൂട്ടിന് 125 റണ്‍സും വില്യംസണ് 126 റണ്‍സുമായിരുന്നു റെക്കോഡിനായി വേണ്ടിയിരുന്നത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി വില്യംസണ്‍ 30 റണ്‍സെടുത്ത് പുറത്തായതോടെ ജോ റൂട്ടിലേക്കായി എല്ലാവരുടെയും ശ്രദ്ധ. എന്നാൽ റൂട്ട് ആകട്ടെ 30 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.578 റണ്‍സടിച്ച വില്യംസനാണ് ലോകകപ്പിൽ നാലാമത്. 11 കളികളില്‍ 556 റണ്‍സടിച്ച ജോ റൂട്ട് അഞ്ചാം സ്ഥാനത്തുണ്ട്. 648 റണ്‍സുമായി രോഹിത് ഒന്നാം സ്ഥാനത്തും 647 റണ്‍സുമായി വാര്‍ണര്‍ രണ്ടാം സ്ഥാനത്തുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button