KeralaLatest NewsIndia

യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍; രണ്ടു പേര്‍ക്ക് പരിക്ക്

.അനുതാജും നൗഫലുമാണ് ആദ്യം ഏറ്റുമുട്ടിയത് തുടര്‍ന്ന് കൂട്ടതല്ലായി.

കൊല്ലം ശൂരനാട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ശൂരനാട് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയില്‍പ്പെട്ട എ ഗ്രൂപുകാരാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.സംഘര്‍ഷത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്നി ചിതറി ഓടി.കൊടികുന്നില്‍ അനുകൂലികളായ എഗ്രൂപ് പ്രവര്‍ത്തകര്‍ ഗ്രൂപ് പ്രവര്‍ത്തനം ശക്തി പ്പെടുത്താന്‍ ചര്‍ച്ച നടത്തുന്നതിനിടെ അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് തമ്മില്‍ തല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട് .

ശൂരനാട് സ്വദേശി അനുതാജിനും നൗഫലിനുമാണ് പരിക്കേറ്റത്. നൗഫലിനെ താലൂക്ക് ആശുപത്രിയിലും അനുതാജിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അനുതാജും നൗഫലുമാണ് ആദ്യം ഏറ്റുമുട്ടിയത് തുടര്‍ന്ന് കൂട്ടതല്ലായി.നൗഫലിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും അനുതാജിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കൊടികുന്നില്‍ സുരേഷ് എംപിക്ക് സ്വീകരണം നല്‍കിയ ശേഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപത്ത വീട്ടില്‍ ചേര്‍ന്ന യോഗമാണ് തല്ലില്‍ കലാശിച്ചത്.

shortlink

Post Your Comments


Back to top button