Latest NewsKeralaNattuvartha

വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

കല്‍പ്പറ്റ:വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി-താളൂര്‍ റോഡിൽ ഇന്നലെ രാത്രി പത്തോടെയുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ച എരുമാട് സ്വദേശി കൊച്ചുകുടിയില്‍ അമല്‍സ്റ്റീഫന്‍ (22), അസം സ്വദേശി സാബ്രിക്കല്‍ ഇസ്ലാം (26) എന്നിവരാണ് മരിച്ചത്. ബത്തേരിയില്‍ നിന്ന് എരുമാട് ഭാഗത്തേക്ക് പോകുകയായിരുന്ന അമല്‍സ്റ്റീഫന്‍ റോഡ് മുറി ച്ചു കടക്കുകയായിരുന്ന സാബ്രിക്കല്‍ ഇസ്ലാമിന്റെ ദേഹത്ത് ബൈക്കിടിച്ച് മറിയുകയായിരുന്നു. തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും ഇതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button