KeralaLatest News

കണ്‍സ്യൂമര്‍ഫെഡ‌് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ‌് ജീവനക്കാര്‍ ബുധനാഴ‌്ച നടത്താനിരുന്ന സംസ്ഥാന വ്യാപക സൂചന പണിമുടക്ക‌് പിന്‍വലിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യൂണിയന്‍ നേതാക്ക‌ളും മാനേജ‌്മെന്റ‌് പ്രതിനിധികള‌ുമായി നടത്തിയ ചര്‍ച്ചയിലാണ‌് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. പിരിച്ചുവിട്ട 11 താല്‍ക്കാലിക തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട‌് കണ്‍സ്യൂമര്‍ഫെഡ‌് ആസ്ഥാനത്തിനു മുന്നില്‍ 45 ദിവസമായി തുടരുന്ന സത്യഗ്രഹസമരവും അവസാനിപ്പിച്ചു. സ്ഥിരം ജീവനക്കാരുടെ സ്ഥാനക്കയറ്റം, വീട്ടുവാടക ഉള്‍പ്പെടെയുള്ള വിവിധ അലവന്‍സുകള്‍ എന്നിവ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി തേടാനും തീരുമാനമായിട്ടുണ്ട്. സ്ഥാനക്കയറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ‌് 45ദിവസമായി തുടരുന്ന സത്യഗ്രഹവും സൂചനാ പണിമുടക്കും പിന്‍വലിച്ചത‌്.

Tags

Post Your Comments


Back to top button
Close
Close