Latest NewsKeralaIndia

ക്രിമിനലുകള്‍ ഒരു കാരണവശാലും സംസ്ഥാന പോലീസ് സേനയുടെ ഭാഗമാകാന്‍ പാടില്ലെന്ന് മന്ത്രി ജി.സുധാകരന്‍

കൈയില്‍ കത്തിയും കഠാരയുമായി ഇവര്‍ എങ്ങനെയാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ജി. സുധാകരന്‍ ചോദിച്ചു.

തിരുവനതപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍. പ്രതികള്‍ എങ്ങനെയാണ് എസ്‌എഫ്‌ഐ ഭാരവാഹികള്‍ ആയതെന്ന് അന്വേഷിക്കണമെന്നും ഈ ക്രിമിനലുകള്‍ ഒരു കാരണവശാലും സംസ്ഥാന പോലീസ് സേനയുടെ ഭാഗമാകാന്‍ പാടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. കൈയില്‍ കത്തിയും കഠാരയുമായി ഇവര്‍ എങ്ങനെയാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ജി. സുധാകരന്‍ ചോദിച്ചു.

സംഭവശേഷം പ്രതികള്‍ ഒളിവില്‍ പോയത് അവര്‍ക്ക് യാതൊരു കുറ്റബോധവും ഇല്ലാത്തതിനാലാണെന്നും സുധാകരന്‍ പറഞ്ഞു. എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിയ കേസില്‍ പ്രതികളായ എസ്‌എസ്‌ഐ നേതാക്കള്‍ നസീമും ശിവരഞ്ജിത്തും പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ പേരുള്ളവരാണ്. ഇന്നലെ രാത്രി പോലീസ് ശിവരഞ്ജിത്തിനെയും നസീമിന്റെയും ഉൾപ്പെടെ മുഖ്യപ്രതികളെ അറസ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button