NewsInternational

ദലൈലാമയുടെ പിന്‍ഗാമി; തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെടരുതെന്ന് ചൈന

 

ലാസ: ദലൈലാമയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ ഇന്ത്യ ഇടപെടേണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ഇക്കാര്യം ചൈനയ്ക്കുള്ളില്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്. വിഷയത്തില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു. ദലൈലാമയുടെ പുനര്‍ജന്മത്തിന് ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും 200 വര്‍ഷമായി തുടരുന്ന രീതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് രാജ്യത്തിനുള്ളില്‍ നടക്കണമെന്നും ചൈനീസ് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പറഞ്ഞു.

‘ദലൈലാമയുടെ പുനര്‍ജന്മം ചരിത്രപരവും മതപരവും രാഷ്ട്രീയവുമായ വിഷയമാണ്. ദലൈലാമയുടെ പുനര്‍ജന്മത്തിനായി സ്ഥാപിതമായ ചരിത്ര സ്ഥാപനങ്ങളും ഔപചാരികതകളും ഉണ്ട്,’ ടിബറ്റിലെ ഉപമന്ത്രി പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനായ വാങ് നെങ് ഷെങ് ഇന്ത്യയില്‍ നിന്നുള്ള ഒരു മാധ്യമ സംഘത്തോട് പറഞ്ഞു.

ദലൈലാമയുടെ പുനര്‍ജന്മം തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ആഗ്രഹത്താലോ മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ചില ആളുകളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ദലൈലാമയെ ബീജിംഗ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ ചൈനയ്ക്കുള്ളിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തണമെന്നും ടിബറ്റ് സ്വയംഭരണ മേഖലയിലെ ഡയറക്ടര്‍ ജനറല്‍ ജനറല്‍ വാങ് പറഞ്ഞു. ചൈനയില്‍ തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത ദലൈലാമയെ അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈന ടിബറ്റോളജി റിസര്‍ച്ച് സെന്ററിലെ ഡയറക്ടര്‍ സാ ലുവോയും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button