Latest NewsIndia

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികം; ആഘോഷങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കം കുറിച്ചു. രണ്ടാഴ്ച നീളുന്ന പരിപാടിയുടെ തുടക്കമായി ഇന്ത്യാഗേറ്റിലെ യുദ്ധസ്മാരകത്തില്‍ നിന്നു തുടങ്ങുന്ന ജ്യോതി പ്രയാണത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തിരിതെളിച്ചു. കാര്‍ഗില്‍ വിജയദിവസിന്റെ ഇരുപതാം വാര്‍ഷികത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് കരസേനയും കേന്ദ്രസര്‍ക്കാരും ഒരുക്കിയിരിക്കുന്നത്. 11 പട്ടണങ്ങളിലൂടെ സഞ്ചരിച്ച് ജൂലൈ 26-നാണ് കാര്‍ഗിലിലെ ദ്യാസ് യുദ്ധസ്മാരകത്തില്‍ ജ്യോതി പ്രയാണം അവസാനിക്കുന്നത്. വിജയാഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

1999 മെയ്-ജൂലൈ മാസങ്ങളിലാണ് കശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് വച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി ലംഘിച്ച് പാക് പട്ടാളം ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നതാണ് യുദ്ധത്തിന് കാരണമായത. പാക് പട്ടാളക്കാര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് പരിശോധിക്കാന്‍ ചെന്ന അഞ്ച് ഇന്ത്യന്‍ സൈനികരെ പാക് സേന വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കുകയും മെയ് പത്തിന് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ വന്‍ ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന്, മെയ് 26നാണ് ഇന്ത്യ പ്രത്യാക്രമണം തുടങ്ങിയത്. ജൂണ്‍ ഒന്നിന് ശ്രീനഗര്‍-ലേ ദേശീയപാതയില്‍ പാക്കിസ്ഥാന്‍ ബോംബാക്രമണം നടത്തി. ജൂണ്‍ ആറിന് ഇന്ത്യന്‍ കരസേന കനത്ത പ്രത്യാക്രമണം നടത്തി. 29-ന് ടൈഗര്‍ ഹില്‍സിലെ പോയിന്റ് 5060, 5100 എന്നിവ ഇന്ത്യ തിരിച്ചുപിടിച്ചു. ജൂലൈ 26ന് പ്രദേശത്തുനിന്ന് പാക്കിസ്ഥാനെ ഇന്ത്യന്‍ സൈന്യം പൂര്‍ണമായും തുരത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button