Latest NewsNewsIndia

എന്തുവിലകൊടുത്തും ആണവ യുദ്ധം ഒഴിവാക്കണം: റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ട് ഇന്ത്യ

ഡൽഹി: ആണവ യുദ്ധം ഒഴിവാക്കണമെന്ന് റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ട് ഇന്ത്യ. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗുമായി സംസാരിച്ചു. ഉക്രൈനുമായുള്ള യുദ്ധത്തിൽ ‘ആണവ ബോംബുകൾ’ ഉപയോഗിക്കുമെന്ന ആരോപണത്തിൽ രാജ്‌നാഥ് സിംഗ് ആശങ്ക പ്രകടിപ്പിച്ചു.

സംഘർഷം എത്രയും വേഗം പരിഹരിക്കാൻ റഷ്യയും ഉക്രൈനും നയതന്ത്ര ചർച്ച നടത്തണമെന്ന ഇന്ത്യയുടെ നിലപാട് രാജ്‌നാഥ് സിംഗ് ബുധനാഴ്ച ആവർത്തിച്ചു. ഇത്തരം ആയുധങ്ങളുടെ ഉപയോഗം മാനവികതയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ആണവ യുദ്ധം എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം ഷൊയ്ഗുവിനോട് ആവശ്യപ്പെട്ടു.

സെബിയുടെ പച്ചക്കൊടി, ഐപിഒയിലേക്ക് ചുവടുറപ്പിക്കാൻ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

‘ആണവ ബോംബുകൾ ഉപയോഗിച്ചുള്ള പ്രകോപനം’ എന്ന ഷൊയ്ഗുവിന്റെ പരാമർശത്തിന് പിന്നാലെ, എല്ലാ ഇന്ത്യൻ പൗരന്മാരോടും എത്രയും വേഗം രാജ്യം വിട്ടുപോകാൻ ഉക്രൈനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഉക്രൈൻ വിട്ടുപോകാൻ ഇന്ത്യക്കാർ ലഭ്യമായ മാർഗങ്ങൾ തിരഞ്ഞെടുക്കണമെന്നും സഹായം ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button