KeralaLatest News

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബി ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്ന് യോഗം ചേരും. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുണമോ എന്ന വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യും. മഴയുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 12 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

അതേസമയം ഇടുക്കിയില്‍ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button