Latest NewsKerala

ട്യൂഷ്യന്‍ കഴിഞ്ഞ് മടങ്ങവെ വിദ്യാര്‍ത്ഥിനിയെ ഡ്രൈവര്‍ അപമാനിച്ചു: കാര്‍ ബ്ലോക്കില്‍ നിര്‍ത്തിയപ്പോള്‍ പെണ്‍കുട്ടി ചാടി രക്ഷപ്പെട്ടു,പ്രതി പിടിയില്‍

കൊച്ചി: ട്യൂഷന്‍ കഴിഞ്ഞു മടങ്ങവെ കാറിനകത്തുവച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കു നേരെ അതിക്രമം. ട്യൂഷ്യന്‍ ക്ലാസ്സിനു ശേഷം രാത്രിയില്‍ വീട്ടിലേയ്ക്കു പോകാനായി ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പെണ്‍കുട്ടിയെ ഡ്രൈവര്‍ ലൈംഗികമായി അപമാനിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ (52) പോലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്.

കാക്കനാട് കെന്നഡിമുക്കില്‍ നിന്നാണ് പെണ്‍കുട്ടി കാറില്‍ കയറിയത്. തുടര്‍ന്ന് വഴിയില്‍ വച്ച് യൂസഫ് വിദ്യാര്‍ത്ഥിനിയെ അപമാനിക്കുകയായിരുന്നു. എന്നാല്‍ ട്രാഫിക് ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

രാത്രി 8 വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്സിയിലോ ഓട്ടോയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു പോകാറുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button