KeralaLatest News

പി.എസ്.സിയില്‍ സിപിഎമ്മിന് ഫ്രാക്ഷനുണ്ട്; വിമർശനവുമായി പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയില്‍ സിപിഎമ്മിന് ഫ്രാക്ഷനുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സ്റ്റാലിനിസ്റ്റ് ഭരണമാണ് കേരളത്തില്‍. പാര്‍ട്ടിയാണ് പരമാധികാരി എന്ന ശൈലിയിലാണ് ഭരണം നടക്കുന്നത്. അതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെടാത്തവര്‍ക്ക് നീതി ലഭിക്കില്ല. അറവുശാലയില്‍ നിന്ന് സമാധാനം ഉയരുന്നതുപോലെയാണ് സിപിഎം നേതാക്കള്‍ പ്രകടനം നടത്തുന്നത്. പരിക്കുപറ്റിയവരുടെ അടുത്തുപോയി വ്രണിത ഹൃദയരേപ്പോലെ അഭിനയിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

പി.എസ്.സി മെമ്പര്‍മാരില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും പ്രതിനിധികളാകുമ്പോള്‍ നിഷ്പക്ഷമായി അവിടെനിന്ന് തീരുമാനം എങ്ങനെ ഒരാള്‍ക്ക് ലഭിക്കും. പി.എസ്.സിയില്‍ സിപിഎമ്മിന് ഫ്രാക്ഷനുണ്ട്. അങ്ങനെയില്ലെങ്കില്‍ അക്കാര്യം കോടിയേരി ബാലകൃഷ്ണന്‍ തുറന്നുപറയട്ടെയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button