Latest NewsIndia

അനധികൃത കുപ്പിവെള്ള വില്‍പ്പന; 1371 പേരെ അറസ്റ്റ് ചെയ്ത് റെയിൽവെ

ഡൽഹി : അനധികൃതമായി അംഗീകാരമില്ലാതെ കുപ്പിവെള്ള വില്‍പ്പന നടത്തിയതിന് 1371 പേരെ അറസ്റ്റ് ചെയ്ത് ഇന്ത്യൻ റെയിൽവെ.രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.ഓപ്പറേഷൻ ടെസ്റ്റ് എന്ന പേരിലാണ് റെയിൽവെ പോലീസ് പല സ്റ്റേഷനുകളിലും പരിശോധന നടത്തിയത്.

ഡൽഹി ,തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 69000 കുപ്പിവെള്ള ബോട്ടിലുകൾ പിടിച്ചെടുത്തു.ഇത്തരം കുപ്പിവെള്ളം വിറ്റ വിൽപ്പനക്കാരും കരാറുകാരുമാണ് പിടിയിലായത്. ആറുലക്ഷം രൂപയും ഇവരിൽ നിന്ന് പിടികൂടി.

ജൂൺ എട്ടു മുതലാണ് പരിശോധന കർശനമാക്കാൻ റെയിൽവേ മന്ത്രി നിർദ്ദേശം നൽകിയത്. റെയിൽവേയുടെ അംഗീകാരം ലഭിച്ച കുടിവെള്ള കമ്പനികളുടെ ഉൽപ്പന്നങ്ങള്‍ മാത്രമാണ് ട്രെയിനിലും സ്റ്റേഷനുകളിലും വിൽപ്പന നടത്താവൂ എന്നാണ് ചട്ടം. തുടർന്നും പരിശോധനയുണ്ടാകും. റെയിൽവെ വെള്ളം 15 രൂപയ്ക്ക് മാത്രമേ വിൽപ്പന നടത്താവൂ എന്നും നിയമം വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button