KeralaLatest News

ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. മനീതി സംഘം എത്തിയപ്പോള്‍ പോലീസ് ഉത്തരവാദിത്വം മറന്നു.ഉദ്യോഗസ്ഥര്‍ നാറാണത്തു ഭ്രാന്തന്മാരെ പോലെ പെരുമാറി. മുഖ്യമന്ത്രി തിരുവനന്തപുത്ത് വിളിച്ചു ചേര്‍ത്ത് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിമര്‍ശനം.

പോലീസുകാര്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് നില്‍ക്കേണ്ടത്. അത് ചെയ്തുവെന്ന് നെഞ്ചില്‍ കൈവച്ച് പറയുവാന്‍ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

പോലീസ് സേനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നെടുങ്കണ്ടം കസ്റ്റഡി മരണം ഉള്‍പ്പെടെ പൊലീസ് പ്രതിക്കൂട്ടിലായ നിരവധി വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button