Latest NewsIndia

ചന്ദ്രയാന്‍ 2വിന്റെ വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത

തിരുവനന്തപുരം: മാറ്റിവെച്ച ചന്ദ്രയാന്‍ 2ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതായി വിവരം ലഭിച്ചത്. ഞായറാഴ്ച രാവിലെ 6:51-നാണ് ചന്ദ്രയാന്‍ 2-ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ക്രയോജനിക് ഘട്ടത്തില്‍ ഇന്ധനം നിറയക്കുന്നതുള്‍പ്പെടെയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയായതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2 ദൗത്യം. ചന്ദ്രയാന്‍ ഒന്നില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു, ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനായിരുന്നു ശ്രമം. ഇതില്‍ നേരത്തേ വിജയിച്ചിട്ടുള്ളത് അമേരിക്കയും റഷ്യയും ചൈനയുമാണ്. ലാന്‍ഡറിനെ ചന്ദ്രനിലിറക്കുന്നത് ഏറെ ശ്രമകരമാണ്. വായുസാന്നിധ്യമില്ലാത്തതില്‍ പാരച്യൂട്ട് സംവിധാനം പറ്റില്ല. അതിനാല്‍ എതിര്‍ദിശയില്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ച് വേഗം നിയന്ത്രിക്കാനായിരുന്നു പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button