KeralaLatest News

നെടുങ്കണ്ടം കസ്റ്റഡി മരണം: ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡെപ്യൂട്ടി പ്രസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷിനെ പിരിച്ചുവിട്ടു. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പോലീസ് കസ്റ്റഡിയില്‍ നിന്നും അവശനിലയിലെത്തിയ പ്രതിക്ക് അടിയന്തര
വൈദ്യസഹായം നല്‍കിയില്ല. പ്രതിയുടെ ആരോഗ്യസ്ഥിതി മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button