Latest NewsIndia

വിദേശ വനിതയെ പീഡിപ്പിച്ച കേസ് : വിചാരണയ്ക്കിടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി

പനാജി: വിദേശ വനിതയെ പീഡിപ്പിച്ച കേസിന്റെ വിചാരണയ്ക്കിടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശിയായ യെല്ലപ്പ (30)യാണ് ബെംഗളൂരുവില്‍നിന്നും ഗോവ പോലീസിന്റെ വലയിലായത്.

ഗോവയിൽ വിനോദ സഞ്ചാരത്തിന് എത്തിയ 48 വയസുള്ള ബ്രിട്ടീഷ് വനിതയെ സൗത്ത് ഗോവയിലെ പോലീസ് സ്റ്റേഷന് സമീപത്തുവച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ്  ഇയാള്‍. കഴിഞ്ഞമാസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോയാണ് രക്ഷപെട്ടത്. കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ പോയ ഇയാള്‍ അവിടെനിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button