Latest NewsIndia

2019ലെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് കാണാം

ന്യൂഡല്‍ഹി: ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് കാണാം. യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കും. ഇന്ത്യയില്‍ ഭാഗീകമായി മാത്രമേ ഗ്രഹണം കാണാൻ കഴിയുകയുള്ളു. ഇന്ത്യക്കാര്‍ക്ക് രാത്രി 12.13 മുതലാണ് ഗ്രഹണം കാണാൻ സാധിക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രൻ ഭൂമിയുടെ നിഴലിൽ ആകും. ബുധനാഴ്ച പുലര്‍ച്ചെ 5.47 ഓടെ ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരും. 149 വര്‍ഷത്തിന് ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ ചന്ദ്രഗ്രഹണത്തിനുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close