KeralaLatest NewsNattuvartha

സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

വൈ​ക്കം: മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം ഇ​ട​കൊ​ച്ചി കൊ​ടി​പ്പ​റ​ന്പി​ല്‍ ജോ​ര്‍​ജി​ന്‍റെ മ​ക​ന്‍ ലി​ബി​ന്‍ ജോ​ര്‍​ജ് (24) ആ​ണ് മ​രി​ച്ച​ത്. വൈ​ക്കം ഉ​ദ​യ​നാ​പു​രം വൈ​ക്ക​പ്ര​യാ​ര്‍ ആ​റ്റു​വേ​ല​ക്ക​ട​വി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രമായിരുന്നു സംഭവം. വൈ​ക്ക​പ്ര​യാ​ര്‍ ക​ട​ത്തു​ക​ട​വി​നു സ​മീ​പമുള്ള മ​ന​ശ്രീ ആ​ശ്ര​മ​ത്തിലെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യു​ടെ പ​ണി​യ്ക്കാ​യി എ​ത്തി​യ ലി​ബി​ന്‍ ജോലി ക​ഴി​ഞ്ഞ്  സു​ഹൃ​ത്തു​ക്ക​ളാ​യ ഹ​രീ​ഷ്, നി​ഷാ​ദ് എന്നിവർക്കൊപ്പം കു​ളി​ക്കാ​നി​റ​ങ്ങി. ശേഷം പു​ഴ​യു​ടെ മ​റു​ക​ര​യി​ലേ​യ്ക്കു നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പരാജയപെട്ടു. പി​ന്നീ​ട് വൈ​ക്കം ഫ​യ​ര്‍​ഫോ​ഴ്സും പോ​ലീ​സും ന​ട​ത്തി​യ ര​ണ്ട​ര മ​ണി​ക്കൂ​ര്‍ നീണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ആ​റ്റു​വേ​ല​ക്ക​ട​വി​ല്‍ നിന്നും മൃ​ത​ദേ​ഹം ക​ണ്ടെത്തുകയായിരുന്നു.

Tags

Post Your Comments


Back to top button
Close
Close