Latest NewsUAE

പാചക കുറിപ്പിനെ ചൊല്ലി തര്‍ക്കം: റൂംമേറ്റിനെ കുത്തി പരിക്കേല്‍പ്പിച്ചു

തര്‍ക്കത്തിനൊടുവില്‍ പ്രതി തന്റെ സഹവാസിയുടെ കൈത്തണ്ടയില്‍ കത്തികൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു

ദുബായ്:പാചക കുറിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഏഷ്യക്കാരനായ യുവാവ് സഹവാസിയെ കുത്തി പരിക്കേല്‍പ്പിച്ചു. സലോണ എന്ന വിഭവത്തിന്റെ പേരിലുള്ള തെറ്റായ പാചക കുറിപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. ഇവര്‍ പരസ്പരം തര്‍ക്കിക്കുകയും പ്രതി അടുക്കളയില്‍ നിന്നും കത്തിയുമായി വന്ന് സഹവാസിയെ കുത്തുകയുമായിരുന്നു. ഇരുവരേയും റാസ് അല്‍ ഖൈമ കോടതിയില്‍ ഹാജരാക്കി.

തര്‍ക്കത്തിനൊടുവില്‍ പ്രതി തന്റെ സഹവാസിയുടെ കൈത്തണ്ടയില്‍ കത്തികൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. മുറിവിനെ തുടര്‍ന്ന് ഇയാളുടെ കൈയ്ക്ക് വൈകല്യം ഉണ്ടായതായി കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇരുവര്‍ക്കെതിരെ പരസ്പരം ആക്രമിച്ചതിനും കത്തിക്കുത്തിനും
ക്രിമിനല്‍ കേസ് എടുത്തു. തന്റെ പാചകത്തിനെ കുറ്റപ്പെടുത്തിയതിനാലണ് താന്‍ റൂമേറ്റിനെ ആക്രമിച്ചതെന്ന് കത്തികൊണ്ട് കുത്തിയയാള്‍ കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button