Latest NewsInternational

വെള്ളപ്പൊക്കം: മരണ സംഖ്യ ഉയരുന്നു, അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍

ഞായറാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ടെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ 25 ജില്ലകളിലെ താമസക്കാര്‍ വെള്ളപ്പൊക്കെട്ടിലാണ്

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം സംഖ്യ 88 കവിഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് കൂടുതല്‍ പേര്‍ മരണപ്പെട്ടത്. വ്യാഴാഴ്ച തുടങ്ങിയ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 32 പേരെ കാണാതായി. അതേസമയം പ്രളയത്തില്‍നിന്ന് കരകയറാന്‍ നേപ്പാള്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചു.

ഞായറാഴ്ചയോടെ മഴയ്ക്ക് ശമനമുണ്ടെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ 25 ജില്ലകളിലെ താമസക്കാര്‍ വെള്ളപ്പൊക്കെട്ടിലാണ്. ഇവിലെ 16,520 വീടുകളില്‍ വെള്ളം കയറി. കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വര്‍, ബല്‍ഖു എന്നീ ഭാഗങ്ങള്‍ വെള്ളിയാഴ്ചമുതല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കാഠ്മണ്ഡു, ലളിത്പുര്‍, ധാദിങ്, റൗതാഹത്, ചിതാവന്‍, സിരാഹ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നായി 2500-ലധികം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചു.

നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ സമീപത്തുള്ള വാസസ്ഥലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി കൂടുതലാണ്. ”മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ രാജ്യത്തുടനീളം നാശനഷ്ടമുണ്ടാക്കിയതായി നേപ്പാള്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ പറഞ്ഞു. ലളിത്പൂര്‍, കാവ്രെ, കോതാങ്, ഭോജ്പൂര്‍, മകാന്‍പൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 65 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ ബാധിച്ച പ്രദേശങ്ങളില്‍ പോലീസ് ഓഫീസുകളില്‍ നിന്നുള്ള ആളുകളെയും ഉപകരണങ്ങളെയും സമാഹരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീടുകളില്‍ വെള്ളമൊഴുകിയ വെള്ളപ്പൊക്കത്തില്‍ 6,000 ത്തോളം ആളുകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

നേപ്പാളിന് പുറമെ ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെതുടര്‍ന്നുണ്ടായ കെടുതികള്‍ തുടരുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് മഴക്കെടുതിയില്‍ വലയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലും കനത്ത മഴ തുടരുകയാണ്. റോഹിഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പത്ത് പേര്‍ മരിച്ചു. ക്യാംപുകളിലെ ആള്‍പ്പെരുപ്പം കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

നേരത്തേ 2017ലുണ്ടായ വെള്ളപ്പൊക്കത്തില്‍ 143 പേര്‍ മരിക്കുകയും, 80,000 വീടുകള്‍ തകരുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button