Latest NewsUAE

ഗതാഗത നിയമലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ പരാതി നൽകാം

ദോഹ: ഗതാഗത നിയമലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ ലംഘകന് ഇനി പരാതി നൽകാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- സേവനമായ മെട്രാഷ് 2 വഴിയാണ് പരാതി നൽകാൻ കഴിയുക. ഗതാഗത ലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യാനും ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ കഴിയും. ഇതോടൊപ്പം പൊതുജനങ്ങൾക്ക് ഗതാഗത ലംഘനം, ഡ്രൈവിങ് ലൈസൻസ്, വാഹന നമ്പർ പ്ലേറ്റുകൾ, സാങ്കേതിക പരിശോധന, ഗതാഗത അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ 234 4444 എന്ന നമ്പറും ആരംഭിച്ചിരുന്നു.

റജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 14 ദിവസത്തിനുള്ളിൽ ലംഘനം സംബന്ധിച്ചുള്ള തർക്കം റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ഒരു ലംഘകൻ ഒന്നിലധികം തവണ തർക്കം ഉന്നയിക്കാൻ പാടില്ല. റഡാർ, നിരീക്ഷണ ക്യാമറകൾ രേഖപ്പെടുത്തുന്നവയും പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് റജിസ്റ്റർ ചെയ്യുന്നതുമായ ലംഘനങ്ങളിലും തർക്കമുണ്ടെങ്കിൽ അറിയിക്കാനാകുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button