KeralaLatest NewsNews

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും വാഹന പരിശോധന

തിരുവനന്തപുരം : ഗതാഗത നിയമലംഘനം കണ്ടെത്തുവാൻ സംസ്ഥാനത്ത് നാളെ മുതൽ വാഹന പരിശോധന വീണ്ടും ആരംഭിക്കും. നിയമം തെറ്റിച്ചാൽ ഉയർന്ന പിഴ ഈടാക്കില്ല. ചട്ട ലംഘനം കോടതിയെ അറിയിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അതേസമയം മോട്ടോർ വാഹന നിയമ ഭേദഗതിയിൽ ഉയർന്ന പിഴ തുക സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം ചേരുക. എട്ടു നിയമ ലംഘനങ്ങൾക്ക് പിഴ തുക പകുതിയായി കുറച്ച മണിപ്പൂർ മാതൃക പരിഗണിച്ചേക്കും.

Also read : സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍സെന്റര്‍ തയ്യാര്‍

മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായതോടെ ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിർത്തി വക്കാനും, യർന്ന പിഴ തൽക്കാലം ഈടാക്കാതിരിക്കാനും സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button