Latest NewsKeralaNattuvarthaNews

സർക്കാർ വാഹനങ്ങൾക്കെതിരായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി മോട്ടർ വാഹനവകുപ്പ്

സർക്കാർ വാഹനങ്ങളെ റോഡ് നികുതി അടയ്ക്കുന്നതിൽ നിന്ന് 1975 മുതൽ തന്നെ ഒഴിവാക്കിയതാണ്

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾ ടാക്സ്, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇല്ലാതെയാണ് ഓടുന്നതെന്ന തരത്തിൽ‌ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്. ഇത്തരം വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും സർക്കാർ വാഹനങ്ങളെ റോഡ് നികുതി അടയ്ക്കുന്നതിൽ നിന്ന് 1975 മുതൽ തന്നെ ഒഴിവാക്കിയതാണെന്നും മോട്ടർ വാഹനവകുപ്പ് വ്യക്തമാക്കി.

മോട്ടർ വെഹിക്കിൾ ടാക്സേഷൻ ആക്റ്റ് വകുപ്പ് 22 പ്രകാരം കേരള സർക്കാരിന് ചില വിഭാഗം വാഹനങ്ങളെ നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ടെന്ന് അധികൃതർ പറയുന്നു ഇതനുസരിച്ച് 29 തരത്തിലുള്ള വാഹനങ്ങൾക്ക് ഇളവുകൾ നൽകിയിട്ടുണ്ടെന്നും അതിൽ ഒന്നാമതായി വരുന്നതാണ് സർക്കാർ വാഹനങ്ങളെന്നും മോട്ടർ വാഹനവകുപ്പ് വിശദമാക്കുന്നു.

എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തി: കെ.സുധാകരന്‍

സ്റ്റേറ്റ് ഇൻഷുറൻസ് ഡിപാർട്ട്മെന്റിൽ നിന്നാണ് സർക്കാർ വാഹനങ്ങൾ ഇൻഷുറൻസ് എടുക്കുന്നത്. ഈ അടുത്ത കാലത്താണ് സ്റ്റേറ്റ് ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ ലഭ്യമാക്കാക്കാനുള്ള നടപടികൾ തുടങ്ങിയതെന്നും അതിനാൽ ഭൂരിഭാഗം പോളിസികളും പരിവാഹൻ സോഫ്റ്റ്‍വെയറിൽ അപ്ഡേറ്റ് ആയിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. അടുത്തിടെ മാത്രമാണ് പുക പരിശോധന കേന്ദ്രങ്ങൾ ഓൺലൈനായതെന്നും അതിനാൽ മുൻപ് എടുത്ത സർട്ടിഫിക്കറ്റുകൾ പരിവാഹനിൽ പ്രതിഫലിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button