KeralaLatest NewsNews

‘നിയമം ലംഘിക്കാൻ താത്പര്യമില്ല’: കേരളത്തിൽ വ്ലോഗർമാരെ കരിവാരി തേക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മല്ലു ട്രാവലർ

ലോകം മുഴുവന്‍ കറങ്ങിയതിന് ശേഷം ബൈക്ക് ഇപ്പോള്‍ വീടിനകത്ത് കയറ്റിയിരിക്കുകയാണ്

കൊച്ചി : വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലറിന്റെ ഒരു ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. ‘താൻ വണ്ടി മോഡിഫിക്കേഷൻ ചെയ്യുമെന്നും, പൈസയും ടാക്‌സും കൊടുത്ത് വണ്ടി മേടിച്ചിട്ട് മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാൻ പറ. നാട്ടിൽ വന്ന് പച്ചയ്ക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നിടത്ത് വെച്ച് കാണാം’- എന്നായിരുന്നു മല്ലു ട്രാവലർ വീഡിയോയിൽ പറഞ്ഞിരുന്നത്. ഇത് വിവാദമായതോടെ ഇപ്പോഴിതാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മല്ലു ട്രാവലർ.

വിവാദ പരാമര്‍ശമുള്ള വീഡിയോ ഒരു വര്‍ഷം മുമ്പുള്ളതാണ്. അന്ന് തന്റെ വാഹനത്തെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നുവെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. രണ്ട് വ്‌ളോഗേഴ്‌സിന്റെ തെറ്റിന്  മുഴുവന്‍ വ്‌ളോഗേഴ്‌സിനെയും കുറ്റക്കാരാക്കുന്നതായും ആമിനയെന്ന തന്റെ ബൈക്ക് കേരളത്തില്‍ മോഡിഫിക്കേഷനോടെ ഓടിച്ചിരുന്നില്ലെന്നും മല്ലു ട്രാവലര്‍ വ്യക്തമാക്കി.

Read Also  : നാടകത്തിലെങ്കിലും കോണ്‍ഗ്രസിന് നല്ലവേഷം നല്‍കണം: പ്രതിപക്ഷത്തിന്റെ പ്രതീകാത്മക മന്ത്രിസഭയ്ക്കെതിരെ പരിഹാസവുമായി എഎ റഹീം

ഇവിടുത്തെ നിയമം ലംഘിക്കാന്‍ ഒരു താത്പര്യവുമില്ല. ലോകയാത്രക്ക് വേണ്ടിയാണ് ബൈക്ക് മോഡിഫൈ ചെയ്തത്. അതിനുള്ള ആവശ്യം മോട്ടോര്‍ വാഹന വകുപ്പിനോട് പറഞ്ഞിരുന്നതായും മല്ലു ട്രാവലര്‍ പറഞ്ഞു. ലോകം മുഴുവന്‍ കറങ്ങിയതിന് ശേഷം ബൈക്ക് ഇപ്പോള്‍ വീടിനകത്ത് കയറ്റിയിരിക്കുകയാണ്. കേരളത്തില്‍ ഒരു നിയമക്കുരുക്കിലും ബൈക്ക് പെട്ടിരുന്നില്ലെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. അതേസമയം,
കേരളത്തില്‍ വ്‌ളോഗേഴ്‌സിനെ കരിവാരി തേക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മല്ലു ട്രാവലര്‍ ആരോപിച്ചു. രണ്ട് പേരുടെ തെറ്റിന് കേരളത്തിലെ എല്ലാ വണ്ടി ഭ്രാന്തന്മാരെയും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും മല്ലു ട്രാവലര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button