KeralaLatest News

താൻ കടന്നുപിടിച്ചെന്ന സൗദി സ്വദേശിനിയുടെ പരാതി വ്യാജമെന്ന് മല്ലു ട്രാവലർ

കൊച്ചി: സൗദി സ്വദേശിനിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് വ്‌ളോഗര്‍ ‘മല്ലുട്രാവലര്‍’ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ പോലീസ് കേസെടുത്തു. സൗദി സ്വദേശിനി നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ഷാക്കിര്‍ സുബാന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിച്ചെന്നുമാണ് സൗദി സ്വദേശിനി പരാതിയില്‍ ആരോപിക്കുന്നത്.

കൊച്ചിയില്‍ ഒരു അഭിമുഖത്തിന് എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും പറയുന്നു. അതേസമയം, കേസെടുത്തതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ‘മല്ലുട്രാവലറും’ രംഗത്തെത്തി. പരാതി നൂറുശതമാനം വ്യാജമാണെന്നും ഇതിനെ തെളിവുകള്‍ കൊണ്ട് നേരിടുമെന്നുമായിരുന്നു വ്‌ളോഗറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

‘എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യമുള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസമരമാണ് ഇത് എന്ന് അറിയാം. എന്റെ ഭാഗംകൂടി കേട്ടിട്ട് അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button