KeralaLatest NewsArticle

കുട്ടിസഖാക്കളേ.. ഇത് കാലം നിങ്ങള്‍ക്കായി കാത്തുവച്ച മറുപടി;  ഒരു കലാലയത്തെ ഇതില്‍കൂടുതല്‍ എങ്ങനെ അപമാനിക്കാന്‍…

കാമ്പസുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം അത്രമേല്‍ സജീവമല്ലാത്ത മൊബൈല്‍ യുഗത്തിലും ചില അലിഖിത നിയമങ്ങള്‍ക്ക് മുന്നില്‍ നിന്ന് യൂണിവേഴ്സിറ്റി കോളേജ് അടക്കി ഭരിക്കുകയാണ് എസ്എഫ് ഐ എന്ന വിദ്യാര്‍ത്ഥിസംഘടന. നഗരം സ്തംഭിപ്പിച്ച്, ഗതാഗതം താറുമാറാക്കി, പാളയം കുരുതികളമാക്കി എത്രയെത്ര സംഘട്ടനങ്ങളാണ് ഈ പ്രസ്ഥാനം തിരുവനന്തപുരത്തിന് സമ്മാനിച്ചിരിക്കുന്നത്. അനന്തപുരിയിലെ പഴയതലമുറയക്ക് പോലും അറിയാം യൂണിവേഴ്സിറ്റി കോളേജിലെ കലാപങ്ങള്‍. തങ്ങളല്ലാതെ മറ്റൊരു സംഘടന ഈ കലാലയത്തില്‍ പാടില്ലെന്ന എസ്എഫ്ഐയുടെ നിര്‍ബന്ധബുദ്ധിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഇവിടെ നിന്ന് തന്നെ. പരിചയമില്ലാത്ത ഒരാളെ കാമ്പസില്‍ കണ്ടാല്‍ ചോദ്യം ചെയ്യാനും എതിര്‍സംഘടനകളുമായി ബന്ധമുള്ള ആളാണെങ്കില്‍ തല്ലിയോടിക്കാനും എസ്എഫക്കാര്‍ക്ക് പൂര്‍ണഅധികാരമുള്ള കാമ്പസാണിത്. തങ്ങളോടൊപ്പം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ കുത്തിമലര്‍ത്താന്‍ മാത്രം ധൈര്യം ഇവര്‍ക്ക് കിട്ടിയതും ആരും ചോദ്യം ചെയ്യില്ലെന്ന അമിത ആത്മവിശ്വാസം തന്നെ.

sfi

ഇടത് പക്ഷ പ്രസ്ഥാനത്തെ എന്നും ശത്രുപക്ഷത്ത് മാത്രം കണ്ടിരുന്ന അധ്യാപകര്‍ പോലും യൂണിവേഴ്സിറ്റി കോളേജിലാണ് നിയമനമെങ്കില്‍ ഇടത് അധ്യാപകസംഘടനയില്‍ അംഗമാകുന്ന അത്ഭുതക്കാഴ്ച്ചയും ഇവിടെയുണ്ട്. എന്തിനാണ് സ്വന്തം വിശ്വാസങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഒരു സംഘടനയുടെ അംഗത്വമെന്ന ചോദ്യത്തിന് അല്ലാതെ നിലനില്‍പ്പില്ലെന്ന നിസ്സഹായതയാണ് ഇവര്‍ പങ്ക് വയ്ക്കുന്നത്. കോളേജിലെ യൂണിറ്റ് കമ്മിറ്റി പൂര്‍ണമായും പരാജയമാണെന്ന് കുട്ടിസഖാക്കള്‍ക്ക് തുറന്നു സമ്മതിക്കേണ്ടി വരുന്നു എന്നത് സത്യത്തതിന്റെ വിജയമാണ്. പക്ഷേ സംഘടനയിലെ ഒന്നോ രണ്ടോ പേര്‍ മാത്രമേ കുഴപ്പക്കാരായി ഉള്ളൂ എന്നും അതിന്റെ പേരില്‍ മഹാവിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കുറ്റം പറയരുതെന്നുമാണ് ഇപ്പോഴും കുട്ടിനേതാക്കള്‍ പറയുന്നത്. ചൊല്ലും ചെലവും നല്‍കി വളര്‍ത്തുന്ന സിപിഎം നേതാക്കള്‍ ഇവരെ തള്ളിപ്പറഞ്ഞതോടെയാണ് ഇനിയും പിടിച്ചുനില്‍ക്കാനാകില്ല എന്ന തിരിച്ചറിവില്‍ യൂണിറ്റ് പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ യൂണിവേസ്റ്റി ഉത്തരക്കടലാസുകള്‍ കൂടി പിടച്ചെടുത്തതോടെ എസ്എഫ് ഐക്ക് മുഖമടച്ച് അടിയാണ് കിട്ടിയിരിക്കുന്നത്. കുത്തുകേസിലെ പ്രതി ശിവ രഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് സര്‍വകലാശാലുടെ ഉത്തരക്കടലാസുകള്‍ ആദ്യം പിടിച്ചെടുത്തത്. ഇതിന് ശേഷം കോളേജിനുള്ളിലെ യൂണിറ്റ് മുറി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വീണ്ടും യൂണിവേഴ്സിറ്റിയുടൈ സീല്‍ പതിപ്പിച്ച ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതോടെയാണ് എസ്എഫ്ഐയുടെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ പൂര്‍ണായും പിടിവിട്ട് പോയത്.

university collage

കാമ്പസിലെ സ്റ്റേജിന് പിന്നിലുള്ള ഒരുമുറിയാണ് എസ്എഫ്ഐയ്ക്ക് യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയത്. ഇവിടെ വച്ചാണ് എസ്എഫ്ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്മെന്റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. കാമ്പസിലെ ഈ മുറിയിലേക്ക് അധ്യാപകരുടെയോ പുറത്തുനിന്നുള്ള ആരുടെയെങ്കിലുമോ സാന്നിധ്യം ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് പാര്‍ട്ടികേസുകളില്‍പ്പെടുന്ന പുറത്തുനിന്നുള്ള ക്രിമിനലുകള്‍ക്ക് സുരക്ഷിത താവളമാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഗ്യാസ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ഈ മുറിയില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തതതായാണ് റിപ്പോര്‍ട്ട്. ഉത്തരകടലാസുകള്‍ക്കൊപ്പം വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും സീലുകളുംം കണ്ടെത്തിതോടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വരെ ഇടപെടേണ്ടി വന്നിരിക്കുകയാണ്. പക്ഷേ സൈബര്‍ സഖാക്കള്‍ നുണപ്രചാരണവുമായി രംഗത്തെത്തി നിരപരാധിത്വം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. യൂണിറ്റ് മുറിയില്‍ നിന്നു കണ്ടെത്തിയ മദ്യക്കുപ്പി ചാനല്‍ റിപ്പോര്‍ട്ടര്‍ കൊണ്ടുവന്നതെന്നാണെന്നാണ് ഇവരുടെ ഒരു പ്രചാരണം. പരിശോധനയില്‍ ഉത്തരക്കടലാസ് കണ്ടെത്തിയില്ലെന്നും അതും ന്യൂസ് ബ്രേക്ക് ചെയ്യാനായി ചാനല്‍ റിപ്പോര്‍ട്ടര്‍ കൊണ്ടുവന്നതാണെന്നും വരെ സൈബര്‍ സഖാക്കള്‍ പറയുന്നു. അതേസമയം കോളേജ് കാമ്പസില്‍ നിന്ന് ഉത്തരകടലാലുകള്‍ കണ്ടൈടുത്തു എന്ന് പാര്‍ട്ടി ദിനപത്രമായ ദേശാഭിമാനി വരെ വാര്‍ത്ത നല്‍കിയതോടെ സഖാക്കളുടെ പ്രചാരണങ്ങള്‍ അവര്‍ക്ക് തന്നെ വീണ്ടും തിരിച്ചടിയായി മാറി.

university college issue

എസ്എഫ്ഐ ആയാല്‍ പ്രത്യേക അധികാരം ലഭിക്കും എന്നാണ് ഈ സംഘടനയിലുള്ളവരുടെ വിശ്വാസം. ഗുണ്ടായിസവും തിരിമറിയുമായി വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി ഇറങ്ങിയാല്‍ പാര്‍ട്ടിസഹായമുണ്ടാകുമെന്നുറപ്പ്. പാര്‍ട്ടിപ്രവര്‍ത്തകരുടെ സഹായമില്ലാതെ ആര്‍ക്കും പിഎസ്സിയിലും യൂണിവേഴ്സിറ്റിയിലും ഇത്രയധികം സ്വീധാനം ചെലുത്തി ഉത്തരകടലാസ് കൈവശപ്പെടുത്താനും റാങ്ക് ലിസ്റ്റില്‍ കടന്നുകൂടാനും കഴിയുമെന്ന ്വിശ്വസിക്കാനാകില്ല. ഇപ്പോള്‍ പരസ്യമായി തള്ളിപറയുന്നവര്‍ തന്നെയാണ് കാമ്പസില്‍ എന്തിനും മടിക്കാതെ ചോരക്കൊതിയന്‍മാരായ ഒരു പറ്റം വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നത്. ഇപ്പോഴും അവരുടെ രഹസ്യമായ പിന്തുണ ഇവര്‍ക്കുണ്ടാകും. ഇതിലും വിവാദമായ കേസുകളില്‍പ്പോലും തെളിവില്ലാതാകുകയും പ്രതി രക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ഇതൊക്കെ എന്തര് എന്ന ചിന്താഗതി ക്രിമിനലുകളാക്കപ്പെട്ട വിദ്യാര്‍ത്ഥികളിലും വളരും. കൗണ്‍സിലിംഗ് നടത്തി നന്‍മയുള്ള ചെറുപ്പക്കാരൈ ഭീകരവാദികളാക്കുന്ന ഭീകരസംഘടനയുടെ നയം തന്നെയാണ് ഇക്കാലമത്രയും സിപിഎം ചെയ്തുകൊണ്ടിരുന്നത്. തെറ്റിലേക്ക് വീഴാന്‍ തുടങ്ങുന്നവരെ കണ്ടെത്തി വെള്ളവും വളവും നല്‍കി എസ്എഫ്ഐ ഗുണ്ടകളാക്കുന്ന മര്യാദയില്ലാത്ത പ്രവര്‍ത്തനത്തിന് ഇനിയെങ്കിലും നിന്നുകൊടുക്കാതിരിക്കുക. ക്രിമിനലുകളെ സൃഷ്ടിക്കാനല്ല അത്തരം മനോഭാവമുള്ളവരെ കണ്ടെത്തി മനുഷ്യരാക്കാനാണ് ശ്രമിക്കേണ്ടത്. നേര്‍ച്ചക്കോളികളെപ്പോലെ കുറെപ്പേരെ വളര്‍ത്തി കുരുതികൊടുക്കുന്ന കാടന്‍ നയം ഇനിയെങ്കിലും തിരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം

Related Articles

Post Your Comments


Back to top button