Devotional

കര്‍ക്കിടകവും കര്‍ക്കിടക കഞ്ഞിയും

17ഓരോ ഋതുക്കള്‍ മാറുമ്പോഴും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യ ശരീരത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഓരോ ഋതുക്കളിലും പ്രത്യേകം പ്രത്യേകം ചര്യകളുണ്ട്. ചൂടില്‍ നിന്നും തണുപ്പിലേക്ക് ഉള്ള മാറ്റമാണ് കര്‍ക്കിടകത്തില്‍ സംഭവിക്കുന്നത് ആ സമയം ശരീരം ബലഹീനമാകും അതിനു പ്രതിരോധം എടുക്കേണ്ടത് ആവശ്യമാണ് ഇല്ലെങ്കില്‍ അകാല വാര്‍ദ്ധക്യം ഉണ്ടാകും. ഈ സമയം മനസ്സിനും ശരീരത്തിനും സുഖം പ്രദാനം ചെയ്യുന്ന ചികിത്സ ആവശ്യമാണ് . ത്രിദോഷങ്ങള്‍ (വാതം, പിത്തം, കഫം ) വര്‍ദ്ധിക്കുന്നത് മഴക്കാലത്താണ് . ഇതില്‍ ഏതെങ്കിലും ദോഷങ്ങള്‍ അധികമാകുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. സുഖ ചികിത്സക്ക് പ്രായ പരിധിയില്ല. ചെറു പ്രായക്കാര്‍ക്കും പ്രായം ഉള്ളവര്‍ക്കും സുഖ ചികിത്സ നടത്താവുന്നതാണ് . സുഖ ചികിത്സ നടത്തുന്നതിലൂടെ രക്ത ചംക്രമണം സാധാരണ നിലയില്‍ ആകുന്നു ഒപ്പം ദഹനപ്രക്രീയയും സാധാരണ നിലയില്‍ ആകുന്നു . ഇത് മൂലം പല രോഗങ്ങളും അകന്നു പോകുന്നു . രക്ത ചംക്രമണത്തിന്റെയും ദഹനതിന്റെയും താളം തെറ്റല്‍ ആണ് പല രോഗങ്ങളും വരുത്തുന്നത്.

കര്‍ക്കിടക മാസത്തിലെ പ്രധാനപ്പെട്ട ഒന്നാണ് കര്‍ക്കിടകക്കഞ്ഞി അഥവാ മരുന്ന് കഞ്ഞി. കടയില്‍ കിട്ടുന്ന കര്‍ക്കിടകക്കഞ്ഞി കൂട്ട് അതേപോലെ വാങ്ങി കഞ്ഞി വെച്ച് കുടിക്കൂന്നതു കൊണ്ട് ഒരു ഗുണവും കിട്ടില്ല. അതിന്റെ സത്ത് ശരിയാം വണ്ണം ശരീരത്തിലേക്ക് സാംശീകരിക്കപ്പെടണം എങ്കില്‍ വിധിയാം വണ്ണം അത് സേവിക്കണം . ഒരു മരുന്ന് നമ്മുടെ ശരീരത്തിലേക്ക് പിടിക്കണമെങ്കില്‍ നമ്മുടെ ശരീരത്തെ അതിനു തയ്യാറാക്കണം . അതിനായി നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ ആദ്യം നമ്മള്‍ പുറന്തള്ളണം. അതിനായി വിരേചന (വയറിളക്കല്‍) ഔഷധം സേവിക്കണം. നമുക്ക് വീട്ടില്‍ തന്നെ അത് തയ്യാറാക്കാം.

വിരേചന ഔഷധം തയ്യാറാക്കുന്ന വിധം

30 മില്ലി ശുദ്ധി ചെയ്ത ആവണക്കെണ്ണ + 30 മില്ലി കരിനൊച്ചി ഇല ഇടിച്ചു പിഴിഞ്ഞ നീര് + ഒരു ചെറു നാരങ്ങയുടെ പകുതിയുടെ നീര് + ഒരുചെറിയ കഷ്ണം ഇഞ്ചിയുടെ ചതച്ചു പിഴിഞ്ഞ നീര് + ഒരു നുള്ള് ഇന്തുപ്പ് ഇവയെല്ലാം ചേര്‍ത്ത് ഒരു കപ്പില്‍ ആക്കി തിളച്ച വെള്ളത്തില്‍ വെക്കുക (തിളപ്പിക്കരുത് തിളച്ച വെള്ളത്തില്‍ വെക്കുക). ഇളം ചൂടായികഴിയുമ്പോള്‍ ചെറുചൂടോടു കൂടി അത് സേവിക്കാം. പ്രഭാതത്തില്‍ വേണം ഇത് സേവിക്കാന്‍. സേവിച്ച ശേഷം കൂടുതല്‍ സൂര്യതാപം ഏല്‍ക്കാന്‍ പാടില്ല, ഒപ്പം കഠിനാദ്വാനവും പാടില്ല. മാലിന്യങ്ങളെ പുറംതള്ളിയതിന് ശേഷം മാത്രം കഞ്ഞി സേവിക്കുക.
കര്‍ക്കിടക കഞ്ഞി കൂട്ട്
1. മല്ലി
2. വിഴാലരി
3. ചെറുപുന്നയരി
4. കുടകപ്പാലയരി
5. കാര്‍കോകിലരി
6. കൊത്തംമ്പാലയരി
7. പെരുംജീരകം
8. കരിംജീരകം
9. ജീരകം
10 ആശാളി
11. ഉലുവ
12. അയമോദകം
13. വരട്ടുമഞ്ഞള്‍
14. പുത്തരി ചുണ്ട വേര്
15. ചുക്ക്
16. ശതകുപ്പ
17. കടുക്
18 നറുനീണ്ടിക്കിഴങ്ങ്
19. ഏലം
20. കരയാമ്പു
21. തക്കോലം
22. ജാതിക്ക
ഇവയെല്ലാം 5 ഗ്രാം വീതം എടുത്ത് ഒരുലിറ്റര്‍ വെള്ളവും 250 മില്ലി പശുവിന്‍ പാലില്‍ അല്ലങ്കില്‍ തേങ്ങാപ്പാലില്‍ 80 ഗ്രാം ഉണക്കലരിയും ചേര്‍ത്ത് 15 മിന്നിട്ടു തിളപ്പിക്കുക . 5 ഗ്രാം ചെറിയ ഉള്ളി നെയ്യില്‍ മൊരിചെടുത്ത് ഇതില്‍ ചേര്‍ത്ത് കഴിക്കാം .( കൊളസ്ട്രോള്‍ ഉള്ളവര്‍ നെയ്യ്ക്ക് പകരം വെളിച്ചെണ്ണ ഉപയോഗിക്കുക ) കാലത്തും വൈകിട്ടും വയറു ഒഴിഞ്ഞിരിക്കുന്ന സമയത്ത് വേണമിത് കഴിക്കാന്‍. ഇത് 7 ദിവസം അല്ലങ്കില്‍ 14 അല്ലങ്കില്‍ 21 അല്ലങ്കില്‍ 28 ദിവസം കഴിക്കാം .
ഔഷധ കഞ്ഞി സേവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍.
ദാഹം, ക്ഷീണം, വിശപ്പ്, ദൗര്‍ബല്യംഇവ അകറ്റുന്നു
ഉദര രോഗം ശമിപ്പിക്കുന്നു അതില്‍ നിന്നുണ്ടാകുന്ന ജ്വരമോചനം
ശരീരത്തില്‍ നിന്നുള്ള മാലിന്യത്തെ സുഖമമായി പുറം തള്ളുന്നത് വഴി വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു, ദഹനം സുഖമമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button