KeralaLatest News

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ 23-കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23-കാരന്‍ അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി ആണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രണയം നടിച്ച് പതിനഞ്ചുകാരിയുമായി അടുപ്പം സ്ഥാപിച്ച യുവാവ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അര്‍ധരാത്രിയില്‍ കട്ടിപ്പാറ ഭാഗത്ത് ബൈക്ക് കണ്ടെത്തിയിരുന്നു. ഏറെ നേരം കഴിഞ്ഞ് ബൈക്കിനരികിലെത്തിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ പിടികൂടി തലമുണ്ടനം ചെയ്ത് പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശ്ശേരി പോലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button