Latest NewsIndia

ആ വൈറലായ കണക്ക് ചോദ്യത്തിന്റെ  ഉത്തരം ഇതാ ഇങ്ങനെയാണ് 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൊടുങ്കാറ്റായ  ഒരു വൈറല്‍ ഗണിത സമവാക്യം നിങ്ങള്‍  ശ്രദ്ധിച്ചിരുന്നോ. അതിന്റെ ഉത്തരമോര്‍ത്തത് നിങ്ങള്‍ അസ്വസ്ഥനാണോ. സ്‌കൂളിലെ കണക്കുടീച്ചറുമായി ഇക്കാര്യത്തില്‍ സംസാരിക്കണമെന്നുണ്ടെങ്കില്‍ അതൊന്നും വേണ്ട. അതിന് മുമ്പ് ആ ചോദ്യം ഒന്നു കൂടി ഓര്‍ക്കാം.
230220×0.5.  പോസ്റ്റുചെയ്തിരിക്കുന്നത് ശസ്ത്രകുതികയായ കെജെ ചീതാം എന്നയാളാണ്.

ഒറ്റനോട്ടത്തില്‍ തമാശയെന്നോ വിഡ്ഡിത്തമെന്നോ തോന്നുന്ന  ഈ കണക്കിനെ വളരെ ശ്രദ്ധാപൂര്‍വ്വം വേണം സമീപിക്കേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ നിങ്ങള്‍ ആരും വിശ്വസിച്ചില്ലെങ്കിലും ഇതിന്റെ  ഉത്തരം ‘5!’ എന്നാണെന്നും ചീതം ട്വീറ്റ് ചെയ്തിട്ടുണ്ട്.

നെറ്റിസാന്‍മാര്‍ തലമാന്തിപ്പറിക്കാന്‍ നില്‍ക്കേണ്ട. എങ്ങനെയാണ് ഈ കണക്കിന് ഉത്തരം കണ്ടുപടിക്കേണ്ടതെന്ന് ഇനി പറയാം.  പരിഹരിക്കാന്‍ അത്ര ബുദ്ധിമുട്ടുള്ള കണക്കല്ല ഇത് . അറിയുന്നവര്‍ക്ക് ഉത്തരം 120 എന്ന് ലഭിക്കും. അഞ്ച് അല്ല. പക്ഷേ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാക്കാം ചീതം പറഞ്ഞ അഞ്ച് ശരിയാണെന്ന്.

ചീതം ഉത്തരം ‘5!’ എന്ന് എഴുതി. ഇവിടെ, ആശ്ചര്യചിഹ്നം 5 എന്ന ഫാക്‌റ്റോറിയലിനെ ഒരു സംഖ്യയായി സൂചിപ്പിക്കുന്നു. അതിന്റെ അര്‍ത്ഥം 5 X 4 X 3 X 2 X 1 = 120, ഇത് ശരിയായ ഉത്തരമാണ്, അത്  ചോദ്യത്തില്‍ തന്നെ മറഞ്ഞിരിക്കുന്നു!

ഇടത്തുനിന്ന് വലത്തേക്കായി ബ്രാക്കറ്റുകള്‍ ഉപയോഗിക്കാതെ ചോദ്യം പരിഹരിച്ചാലും അവസാനം കുറയ്ക്കലാകും നടക്കുന്നത്. ഡിഎംഎസ’ നിയമം അനുസരിച്ചാണിതെന്ന് കണക്കില്‍ വിദഗ്ധരായവര്‍ പറയുന്നു. ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പ്രയോഗിച്ച്, നിരവധി പേര്‍  ഈ വെല്ലുവിളി ഏറ്റെടുക്കുകയും ‘ബോഡ്മാസ്’ രീതി ഉപയോഗിച്ച് സമവാക്യം പരിഹരിക്കുകയും ചെയ്തു. അതേസമയം ചിലര്‍ മറ്റൊരു സമവാക്യം ഉപയോഗിച്ച് അഞ്ച് എന്ന ഉത്തരത്തിലെത്തി.
എന്നിരുന്നാലും, ചില ഉപയോക്താക്കള്‍ സമവാക്യത്തെ ‘അവ്യക്തം’ എന്ന് വിശേഷിപ്പിച്ച് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ കുറയ്ക്കുന്നതിന് മുമ്പായി ഗുണനം എല്ലായ്‌പ്പോഴും വരുന്നതിനാല്‍ അവ്യക്തമല്ലെന്ന് ദ്യകാല ആധുനിക ശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും ചരിത്രകാരനായ ബ്രിട്ടീഷ് വംശജനായ തോണി ക്രിസ്റ്റി ട്വീറ്റ് ചെയ്തു. അതേസമയം ഇപ്പോഴും ഉത്തരം എങ്ങനെ അഞ്ചായെന്നും അതല്ല 120 ആയെന്നും മനസിലാകുന്നില്ലെന്ന്‌ ഈ ചോദ്യത്തോട് പ്രതികരിക്കുന്നവരും ധാരാളമുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button