KeralaLatest NewsIndia

എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ് ഐയ്ക്ക് സ്ഥലംമാറ്റം

പകരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബി . എം ഷാഫിയെ വീണ്ടും ചുമതലപ്പെടുത്തി.

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകളും വ്യാജ സീലുകളും പിടിച്ചെടുത്ത എസ് ഐയ്ക്ക് സ്ഥലം മാറ്റം. കന്റോണ്‍മെന്റ് എസ് ഐ ബിനുവിനെയാണ് സ്ഥലം മാറ്റിയത്. പകരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബി . എം ഷാഫിയെ വീണ്ടും ചുമതലപ്പെടുത്തി.

എസ് ഐയുടെ പെട്ടെന്നുള്ള സ്ഥലം മാറ്റം അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.കഴിഞ്ഞദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ എഴുതാത്ത നാല് ബണ്ടില്‍ ഉത്തര കടലാസുകളും ഫിസിക്കല്‍ ഡയറക്ടറുടെ സീലുമാണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button