Latest NewsIndia

ഇന്ത്യയുടെ ഏതു കോണിലായാലും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ആഭ്യന്തര മന്ത്രി അമിത് ഷാ

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രകിയുടെ ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു.

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമമനുസരിച്ച്‌ രാജ്യത്തിന് പുറത്താക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഏതു കോണിലായാലും രാജ്യത്ത് ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ആളുകളെ സര്‍ക്കാര്‍ കണ്ടെത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രകിയുടെ ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു.

സുപ്രീംകോടതിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത്. രാജ്യസഭയില്‍ സമാജ്‌വാദി പാര്‍ട്ടി അംഗം ജാവേദ് അലി ഖാന്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലായ് 31 ന് പ്രസിദ്ധീകരണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close