Latest NewsIndia

മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ലക്‌നൗ: ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരന്‍ ആനന്ദ്കുമാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ആസ്ഥാനമായ ബിനാമി നിരോധന യൂണിറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിറക്കിയത്. ആനന്ദ് കുമാറിന്റെ 400 കോടിയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ആനന്ദ് കുമാര്‍, ഭാര്യ വിചിത്ര ലത എന്നിവര്‍ ബിനാമി പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ആദായ നികുതി വകുപ്പിന് പുറമെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റും ആനന്ദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. നോട്ട് നിരോധന സമയത്ത് ആനന്ദ് കുമാര്‍ സ്വന്തം അക്കൗണ്ടിലേക്ക് 1.43 കോടി രൂപ നിക്ഷേപിച്ചത് വിവാദമായിരുന്നു. കറന്‍സി പിന്‍വലിക്കലിന് ശേഷം ഈ അക്കൗണ്ടുകളില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനയിലാണ് കോടികളുടെ നിക്ഷേപം കണ്ടെത്തിയത്. 1988 ലെ ബിനാമി സ്വത്ത് കൈമാറ്റ നിരോധന നിയമത്തിന്റെ 24 (3) വകുപ്പ് പ്രകാരമാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button