KeralaLatest News

നഗരസഭയിലെ മോഷണം: പ്രതി സിപിഎം കൗണ്‍സിലര്‍, മുഖം രക്ഷിക്കാന്‍ പാര്‍ട്ടി

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപ മോഷണം പോയത്

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ മോഷ്ടിച്ച കേസില്‍ പ്രതി സിപിഎം കൗണ്‍സിലര്‍. ഇവരെ പ്രതി ചേര്‍ത്ത് ഒരാഴ്ചക്കകം കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുമെങ്കിലും കടുത്ത രാഷ്ട്രീയ സമ്മര്‍ദം നിലനില്‍ക്കെ തല്‍ക്കാലം അറസ്റ്റുണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് സൂചന. മോഷണം നടന്നിട്ട് ഒരുമാസമായിട്ടും പ്രതിയെ കുറിച്ച് വിവരം ലഭിക്കാതിരുന്ന അന്വേഷണ സംഘം വിരലടയാള പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി നുണപരിശോധനയ്ക്കുള്ള നടപടികളിലേക്കു നീങ്ങിയതോടെയാണു മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്.

അതേസമയം പ്രതിസ്ഥാനത്തുള്ള ജനപ്രതിനിധിയും മോഷണത്തിനിരയായ സ്ഥിരം സമിതി അധ്യക്ഷയും ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരാണെന്നിരിക്കെ പരാതി പിന്‍വലിച്ചു കേസ് ഒതുക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപ മോഷണം പോയത്. ഒരു വര്‍ഷത്തിനിടെ നഗരസഭാ ഓഫിസില്‍ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി 1.70 ലക്ഷം രൂപയും സ്വര്‍ണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്.

നഗരസഭാ ഓഫിസില്‍ നിന്നു മോഷണത്തിന് ഇരയായവരില്‍ ചിലര്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. കൗണ്‍സിലിലെ ബിജെപി അംഗവും രണ്ടു വനിതാ ജീവനക്കാരുമാണ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button