KeralaJobs & VacanciesLatest News

പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനത്തിനുള്ള നടപടിക്രമങ്ങൾ : സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സർക്കുലർ പുറത്തിറക്കി. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിന്റെ ഭാഗമായി നിയമന ചട്ടങ്ങൾ രൂപീകരിക്കണം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമയബന്ധിതമായി അവ രൂപീകരിക്കുന്നതിനും നിയമന ചട്ട രൂപീകരണത്തിന് മുമ്പും മറ്റ് സാങ്കേതിക കാരണങ്ങളാലും ഉണ്ടാകുന്ന ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രം നികത്തുകയും ചെയ്യണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ മാത്രം പത്രത്തിൽ പരസ്യം ചെയ്ത ശേഷം സെലക്ട് കമ്മിറ്റി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കണം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടേയും മേലധികാരികളും നിർദ്ദേശം കർശനമായി പാലിക്കണമെന്നും ഇക്കാര്യം അതത് ഭരണവകുപ്പുകൾ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button