NattuvarthaLatest NewsKerala

ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു

ആലപ്പുഴ: ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. കായംകുളത്ത് കൊറ്റുകുളങ്ങര സ്വദേശി അഷ്റഫിനാണ് കുത്തേറ്റത്. രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ തമ്മിലുള്ള തർക്കം കത്തികുത്തിൽ കലാശിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close