Latest NewsBikes & ScootersAutomobile

സ്‌പെഷല്‍ എഡിഷന്‍ ആക്‌സസ് 125 വിപണിയിലെത്തിച്ച് സുസുക്കി

സ്‌പെഷല്‍ എഡിഷന്‍ ആക്‌സസ് 125 വിപണിയിലെത്തിച്ച് സുസുക്കി. ഡിസി സോക്കറ്റ് ഇതിൽ സ്റ്റാന്‍ഡേർഡ് ഫീച്ചറാണ്. സെന്‍ട്രല്‍ ലോക്ക്, കറുത്ത അലോയ് വീലുകള്‍, ഇളംതവിട്ടു നിറത്തിലുള്ള ലെതററ്റ് സീറ്റ്, ക്രോം ഫിനിഷോടുകൂടിയ വൃത്താകൃതിയിലുള്ള റിയര്‍ വ്യൂ മിററുകള്‍, സ്പെഷ്യല്‍ എഡിഷന്‍ ലോഗോ എന്നിവ മറ്റു സവിശേഷതകൾ. എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

ACESS 125 SE

കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തോട് കൂടി മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും സുരക്ഷ ചുമതല വഹിക്കുന്നു. 61,788 രൂപയാണ് ആക്‌സസ് 125 സ്‌പെഷല്‍ എഡിഷന്റെ (എസ്‌ഇ) ഡൽഹി എക്‌സ് ഷോറൂം വില. കറുപ്പ്, വെളുപ്പ്, വെള്ളി നിറങ്ങള്‍ കൂടാതെ പുതുതായി മറൂണ്‍ നിറത്തിലും സ്കൂട്ടർ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button