Latest NewsCricket

വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിൽക്കുന്നു; റിപ്പോർട്ട് ശുദ്ധ അസംബന്ധം

ന്യൂ ഡൽഹി: ലോകകപ്പ് തോല്‍വിക്കു പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെന്നും ഇവര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടലിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് ശുദ്ധ അസംബന്ധമാണെന്ന് ഇന്ത്യൻ ടീമുമായി അടുത്തുനിൽക്കുന്ന വൃത്തങ്ങൾ പറഞ്ഞു.

കോലിയും രോഹിത്തും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും, ടീമിലെ അസ്വാരസ്യങ്ങളെ കുറിച്ചുമെല്ലാം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. ടീമുമായി അടുത്ത് നിൽക്കുന്ന പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത വ്യക്തി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

ഇന്ത്യൻ ടീമിന്റെ തീരുമാനം എന്ന നിലയില്‍ പരിശീലകന്‍ രവി ശാസ്ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്ത്രിയുടേയും ക്യാപ്റ്റനായ കോലിയുടേയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button