Latest NewsAutomobile

വാഹനങ്ങളുടെ ടയറുകള്‍ക്ക് എന്തിനാണ് കറുപ്പുനിറം? കാരണം ഇതാണ്

നല്ല വെളുത്ത നിറമുള്ള റബ്ബറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടയറിന് മാത്രം എന്താണ് കറുപ്പു നിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? പല നിറങ്ങളില്‍ വാഹനങ്ങള്‍ തിളങ്ങുമ്പോഴും ടയറുകള്‍ എന്നും കറുത്തിരിക്കുന്നതെന്താണെന്ന് സംശയിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ അതിന് പിന്നില്‍ ഒരു കാരണമുണ്ട്.

ആദ്യകാലത്ത് ടയറുകള്‍ക്ക് കറുപ്പ് നിറം ആയിരുന്നില്ല എന്നതാണ് സത്യം. പ്രകൃതിദത്തമായി കിട്ടുന്ന റബറിന് വെളുത്തനിറം തന്നെയായിരുന്നു. പക്ഷേ ആ ടയറുകള്‍ക്കു തേയ്മാനം കൂടുതലായിരുന്നു. അതിനാല്‍ റബറില്‍ കാര്‍ബണ്‍ ബ്ലാക്ക് ചേര്‍ത്തു ടയര്‍ ഉണ്ടാക്കി തുടങ്ങി. അതോടെ അവയ്ക്കു തേയ്മാനം കുറഞ്ഞു. കൂടാതെ ചൂടും കുറഞ്ഞു. പക്ഷേ കാര്‍ബണ്‍ കാരണം ടയര്‍ കറുത്തും പോയി.

ടയറിന്റെ പുറംഭാഗം നിര്‍മ്മിക്കുന്നതിനായുള്ള പോളിമറുകളെ ദൃഢീകരിക്കുകയാണ് കാര്‍ബണ്‍ ബ്ലാക്ക് ചെയ്യുന്നത്. റബ്ബറുമായി മിശ്രിതപ്പെടുന്ന കാര്‍ബണ്‍ ബ്ലാക്ക്, ടയറുകളുടെ കരുത്തും ഈടുനില്‍പും കൂട്ടുന്നു. ടയറിന്റെ പുറംഭാഗം, ബെല്‍റ്റ് ഏരിയ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഉണ്ടാകുന്ന താപത്തെ കാര്‍ബണ്‍ ബ്ലാക്ക് പ്രവഹിപ്പിക്കും. ഇത്തരത്തില്‍ ടയറുകളുടെ കാലയളവ് കാര്‍ബണ്‍ ബ്ലാക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ടയറുകളെ സംരക്ഷിക്കാനും കാര്‍ബണ്‍ ബ്ലാക്കിന് കഴിയുന്നു. അങ്ങനെ ടയറുകളുടെ ഗുണമേന്‍മയും നിലനിര്‍ത്തുന്നു. കരുത്തിനും ഈടുനില്‍പിനും ഒപ്പം ഡ്രൈവിംഗ് സുരക്ഷയും കാര്‍ബണ്‍ ബ്ലാക് നല്‍കുന്നുണ്ട്. ഹാന്‍ഡ്ലിംഗ്, ആക്സിലറേഷന്‍, ബ്രേക്കിംഗ്, റൈഡിംഗ് കംഫോര്‍ട്ട് എന്നിവയെ ഒക്കെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ടയറുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ സുരക്ഷിതമായ ഡ്രൈവിംഗ് സാഹചര്യമൊരുക്കി നമ്മുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് ഏറെ സഹായിക്കുന്നത് ടയറുകളുടെ ഈ കറുപ്പ് നിറമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button