Latest NewsIndia

വിശ്വാസ വോട്ടെടുപ്പ്: യെദ്യൂരപ്പയ്ക്ക് രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍

കണ്ണൂര്‍: കര്‍ണാടക ബിജെപി സംസഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയ്ക്ക് കേരളത്തിലെ തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍. ദിവസങ്ങളായി പാര്‍ട്ടിയിലെ വിശ്വസ്തര്‍ നടത്തുന്ന വഴിപാടുകള്‍ വിശ്വാസവോട്ട് കഴിയുന്നതുവരെ തുടരും. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ അടുത്ത ദിവസം തന്നെ യെദ്യൂരപ്പ ക്ഷേത്രത്തില്‍ എത്തുമെന്നും സൂചനയുണ്ട്.

നേരത്തേയും നിരവധി തവണ യെദ്യൂരപ്പ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഒരു വിശ്വസ്ത സുഹൃത്ത് വഴിയാണ് അനിയം നക്ഷത്രക്കാരനായ യെദ്യൂപ്പയുടെ പേരില്‍ വഴിപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ പേരില്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമര്‍പ്പണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button