KeralaLatest News

108 ആംബുലന്‍സ് രക്ഷാപ്രവര്‍ത്തന് കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ പണി കിട്ടും

ആലപ്പുഴ: 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പ് കൃത്യത പാലിച്ചില്ലെങ്കില്‍ പണി കിട്ടും. കടുത്ത നിബന്ധനകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ക്ക് നല്‍കിയിരിക്കുന്നത്. അപകടത്തിലോ അത്യാഹിതങ്ങളിലോ പെടുന്നവരെ രക്ഷിക്കാനായി കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ആംബുലന്‍സ് നടത്തിപ്പ് ചുമതല ഏറ്റെടുത്തവര്‍ പിഴയൊടുക്കേണ്ടി വരും.

നഗരപ്രദേശങ്ങളില്‍ അപകടവിവരം അറിഞ്ഞ് 15 മിനിറ്റിനകവും ഗ്രാമപ്രദേശങ്ങളില്‍ 20 മിനിറ്റിനകവും ആംബുലന്‍സ് എത്തിയിരിക്കണമെന്നും നിബന്ധനകളില്‍ പറയുന്നു. മലയോര മേഖലകളില്‍ ഇത് 20 മിനിറ്റുവരെയാകാം. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിലവിലുള്ള സംവിധാനമാണ് 108 ആംബുലന്‍സ്. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. സ്വകാര്യ ആശുപത്രികളില്‍നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കാന്‍ ആംബുലന്‍സ് സേവനം ലഭിക്കും. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സ്വകാര്യ ആശുപത്രികളിലേക്കോ സ്വകാര്യ ആശുപത്രികളില്‍നിന്ന് സ്വകാര്യ ആശുപത്രികളിലേക്കോ രോഗികളെ റഫര്‍ ചെയ്യാന്‍ ആംബുലന്‍സ് സേവനം ലഭിക്കില്ല.

അതേസമയം അടിയന്തര ചികിത്സ ആവശ്യമുള്ളവരെ വീടുകളില്‍നിന്ന് ആശുപത്രിയില്‍ എത്തിക്കുന്ന ജോലികള്‍ 108 ആംബുലന്‍സ് സര്‍വീസില്‍ തുടരും. സൗജന്യമായായിരിക്കും സേവനങ്ങള്‍. ആംബുലന്‍സില്‍ വെന്റിലേറ്ററില്ല അപകടരക്ഷാ പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കുന്നുണ്ടെങ്കിലും പുതുതായി വരുന്ന ആംബുലന്‍സുകളില്‍ വെന്റിലേറ്റര്‍ സൗകര്യമില്ല. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ നിലവിലുള്ള ആംബുലന്‍സുകളില്‍ വെന്റിലേറ്ററുണ്ട്. എന്നാല്‍, ഇവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ആംബുലന്‍സിലെ വെന്റിലേറ്റര്‍ സംവിധാനം ആവശ്യമായി വന്നിട്ടില്ല. ഇതാണ് പുതിയ ആംബുലന്‍സുകളില്‍ ഇവ ഉള്‍പ്പെടുത്താത്തതിന് കാരണമായി പറയുന്നത്. സംസ്ഥാനത്തെ 14 ജില്ലകള്‍ക്കുമായി 340 ആംബുലന്‍സുകളുണ്ടാകും. ഓഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button